സിംഗിൾ രക്ഷിതാക്കളുടെ മക്കളുടെ ഡിപെന്റന്റ് വിസ അപേക്ഷ റദ്ദായാൽ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? സിംഗിൾ രക്ഷിതാക്കളുടെ മക്കളുടെ ഡിപെന്റന്റ് വിസ അപേക്ഷ റദ്ദായാൽ
ഞാൻ ഹരികുമാർ, ഞാൻ 2019ൽ നിയമപരമായി വിവാഹം വേർപെടുത്തിയയാൾ ആണ്. എനിക്ക് ഒരു മകൻ ഉണ്ട്, അവന്റെ കസ്റ്റോഡിയൻ കോർട്ട് ഓർഡർ എനിക്ക് മാത്രമാണ്. 2018 വരെ എന്റെ കുടുംബം ഇവിടെ എന്റെ ഡിപെന്റെന്റ് വിസയിൽ ഉള്ളത് ആയിരുന്നു. അതിന് ശേഷം വീണ്ടും മകന്റെ ഡിപെന്റെന്റ് വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ അത് റിജക്ടായി. അമ്മയുടെ വിവരങ്ങൾ ചേർക്കാനാണ് സൈറ്റിൽനിന്ന് കാണിക്കുന്നത്. ഇനി വിസ ലഭിക്കാൻ എന്താണ് മാർഗം.
എൽ.എം.ആർ.എയിൽ നേരിട്ടുപോയി എല്ലാ രേഖകളും കാണിച്ച് റിപ്പോർട്ട് ചെയ്താൽ മകന് ഡിപെൻഡെന്റ് വിസ ലഭിക്കും. കസ്റ്റോഡി ഓർഡർ താങ്കൾക്കാണെന്നുള്ള കോടതി ഉത്തരവ് നാട്ടിൽ നിന്ന് ലഭിച്ചതാണെങ്കിൽ അത് അപോസ്റ്റിൽ ചെയ്ത് അതിന്റെ ഒരു കോപ്പിയും എൽ.എം.ആർ.എയിൽ നൽകണം. പൂർണവിവരങ്ങളും രേഖകളും നൽകാത്തതുകൊണ്ടാകാം താങ്കളുടെ അപേക്ഷ ആദ്യം നിഷേധിച്ചത്. എൽ.എം.ആർ.എയിൽ ജോലി ചെയ്യുന്ന ഒരു ഏജന്റിന്റെ സഹായം തേടുന്നത് നല്ലതാണ്.
? ഹൗസ് ഡ്രൈവർക്ക് ഇൻഡെംമ്നിറ്റി ലഭിക്കില്ലേ
ബഹ്റൈനിലെ ഹൗസ് ഡ്രൈവർക്ക് ഇൻഡെംമ്നിറ്റി ലഭിക്കില്ലേ? ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നയാൾ ഇൻഡെംമ്നിറ്റി ലഭിക്കാൻ അർഹൻ അല്ലെ? സ്പോൺസർ തരുന്നില്ലെങ്കിൽ എവിടെയാണ് പരാതിപ്പെടേണ്ടത്. ഹൗസ് ഡ്രൈവർക്ക് വിസ എൽ.എം.ആർ.എ വിസ ആണോ? എമിഗ്രേഷൻ വിസ അല്ലെങ്കിൽ ഡൊമസ്റ്റിക് വിസ ഇങ്ങനെയൊക്കെയാണ് പറഞ്ഞുകേട്ടിരുന്നത്, എന്താണ് വസ്തുത
ഹൗസ് ഡ്രൈവർക്ക് ഇൻഡെംമ്നിറ്റി ലഭിക്കാൻ അർഹതയുണ്ട്. ഇപ്പോൾ ഹൗസ് ഡ്രൈവർമാർക്കും വീടുകളിൽ ജോലി ചെയ്യുന്ന മറ്റുള്ളവർക്കും വിസ എൽ.എം.ആർ.എ മുഖേനയാണ് ലഭിക്കുന്നത്. വീട്ടിൽ ജോലി ചെയ്യുന്നവർ സോഷ്യൽ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടാത്തതുകൊണ്ട് ഇൻഡെംമ്നിറ്റി തൊഴിലുടമയാണ് നൽകേണ്ടത്. അർഹമായ ഇൻഡെംമ്നിറ്റി ആനുകൂല്യങ്ങൾ തൊഴിലുടമ നൽകാൻ വിസമ്മതിക്കുകയാണെങ്കിൽ തൊഴിലാളിക്ക് ലേബർ കോർട്ടിൽ പരാതി നൽകാൻ അവകാശമുണ്ട്. ബഹ്റൈനിൽ ജോലി ചെയ്യുന്ന മറ്റ് വിദേശികളുടെ ഇൻഡെംമ്നിറ്റി കഴിഞ്ഞ മാർച്ച് മുതൽ എല്ലാം മാസവും സോഷ്യൽ ഇൻഷുറൻസിൽ അടക്കണം. വീടുകളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഇവിടത്തെ തൊഴിൽനിയമം ബാധകമാണ്. എന്നാൽ തൊഴിൽനിയമത്തിന്റെ ചില വ്യവസ്ഥകൾ വീട്ടിൽ ജോലിചെയ്യുന്നവർക്ക് ബാധകമല്ല. പക്ഷേ വാർഷിക അവധി, ഇൻഡെംമ്നിറ്റി എന്നിവ ബാധകമാണ്. അതുപോലെ വീടുകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ കരാർ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

