ഇടപ്പാളയം 'നാട്ടരങ്ങ്' ശ്രദ്ധേയമായി
text_fieldsഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ‘നാട്ടരങ്ങ്” കുടുംബസംഗമത്തിൽനിന്ന്
മനാമ: എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ 'നാട്ടരങ്ങ്" എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കെ.സി.എ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 250ഓളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് രതീഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ കഴിയാതിരുന്ന കുടുംബ സംഗമം അംഗങ്ങളുടെ മാനസികോല്ലാസത്തിനും പരിചയം പുതുക്കുന്നതിനും വേദിയായെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസലോകത്ത് 25 വർഷം പൂർത്തിയാക്കിയ 20ഓളം അംഗങ്ങളെ ആദരിച്ചു. ഇടപ്പാളയം സംഘടിപ്പിച്ച വാക്കിങ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സോപാനം വാദ്യകലാ സംഘം ഗുരു സന്തോഷ് കൈലാസും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളവും ഇടപ്പാളയം കലാകാരന്മാർ അണിയിച്ചൊരുക്കിയ 'ഇന്നലെകൾ മായുന്നില്ല' എന്ന ലഘു നാടകവും അംഗങ്ങളുടെ തിരുവാതിരക്കളി, ഗാനമേള, മിമിക്രി തുടങ്ങിയവയും അരങ്ങേറി.
ഇടപ്പാളയത്തിന്റെ പുതിയ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയുടെ ഔദ്യോഗിക ലോഞ്ചിങ് പ്രസിഡന്റ് രതീഷ് സുകുമാരനും മീഡിയ കൺവീനർ വിനീഷ് കേശവനും ചേർന്ന് നടത്തി. മെംബർഷിപ് കൺവീനർ ഫൈസൽ അനോടിയലിന്റെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്ക് മെംബർഷിപ് എടുക്കാനുള്ള അവസരവും ഒരുക്കി. രക്ഷാധികാരികളായ പാർവതി ദേവദാസ്, രാജേഷ് നമ്പ്യാർ, അൻവർ മൊയ്തീൻ, ഗ്ലോബൽ പ്രതിനിധി ഷെഫീൽ സൗദി തുടങ്ങിയവർ സംസാരിച്ചു.
സനാഫ് റഹ്മാൻ, ഗ്രീഷ്മ രഘുനാഥ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഇടപ്പാളയം ജനറൽ സെക്രട്ടറി ഫൈസൽ മാണൂർ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ അരുൺ നന്ദിയും പറഞ്ഞു. രഘുനാഥ്, ബാലകൃഷ്ണൻ, ഇ.ടി ചന്ദ്രൻ, പ്രത്യൂഷ് കല്ലൂർ, ഷമീല ഫൈസൽ, ഫൈസൽ മാമ്മു, പ്രദീഷ് പുത്തൻകോട്, രാമചന്ദ്രൻ പോട്ടൂർ, സജീവ്, ഷാഹുൽ ഹമീദ്, അശ്വതി മഹേഷ്, സുമയ്യത്തുൽ ഷബാന ഫൈസൽ, കൃഷ്ണ പ്രിയ അരുൺ, പ്രമോദ് വട്ടംകുളം, ബിജു, ഷാജി കല്ലംമുക്ക്, മനോജ് വല്ല്യാട്, വിജീഷ്, രാഹുൽ, സുധീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

