ഇടപ്പാളയം മെംബേഴ്സ് ഡേ ആചരിച്ചു
text_fieldsഇടപ്പാളയം പ്രവാസി കൂട്ടായ്മ മെംബേഴ്സ് ഡേ ആഘോഷം
മനാമ: ബഹ്റൈൻ, ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾക്കായി മെംബേഴ്സ് ഡേ സംഘടിപ്പിച്ചു. പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ അധ്യക്ഷത വഹിച്ചു. ജിദ്ദഹഫ്സ് ടെൽമോണിയ റിസോർട്ടിൽ നടന്ന പരിപാടിയിൽ നിരവധി കലാ കായിക മത്സരങ്ങളും നടന്നു.
ഇടപ്പാളയം കിഡ്സ് വിങ് സ്വാഗതഗാനം ആലപിച്ചു. ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ മാതൃദിനത്തിൽ നടത്തിയ ഉപന്യാസമത്സര വിജയികളുടെ സമ്മാനദാനവും നടന്നു. കൾചറൽ വിങ് കൺവീനർ വിനീഷ്, പ്രോഗ്രാം കോഓഡിനേറ്റർ രാമചന്ദ്രൻ പോട്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

