ഇടപ്പാളയം ബഹ്റൈൻ പാഠപുസ്തക വിതരണം നടത്തി
text_fieldsഇടപ്പാളയം ആഭിമുഖ്യത്തിൽ നടന്ന ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും
മനാമ: ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി. ആവശ്യക്കാരായ വിദ്യാർഥികളെ പിന്തുണക്കുക, പരിസ്ഥിതിസംരക്ഷണ അവബോധം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ‘ഇടപ്പാളയം ബുക്ക് ഫൈൻഡർ’ എന്ന പരിപാടി.
സുമനസ്കരായ ഒരുകൂട്ടം രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സഹകരണം ഉദ്യമത്തെ വിജയത്തിലെത്തിക്കാൻ സഹായിച്ചെന്ന് ഇടപ്പാളയം പ്രസിഡന്റ് ഫൈസൽ ആനോടിയിൽ പറഞ്ഞു.ആവശ്യാനുസരണമുള്ള പുസ്തകങ്ങളുടെ ലഭ്യതക്കുറവുമൂലം കൂടുതൽ വിദ്യാർഥികളെ പരിഗണിക്കാൻ സാധിക്കാൻ കഴിയാത്തത് വിഷമകരമാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

