ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന് പുതിയ സാരഥികൾ
text_fieldsവിനീഷ് കേശവൻ, ഷമീല കണ്ടകത്ത്, ശിവപ്രസാദ്
മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗവും എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. അദ്ലിയ ഇന്ത്യൻ ദർബാർ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെ വരണാധികാരി രാജേഷ് നമ്പ്യാരുടെ നേതൃത്വത്തിൽ തികച്ചും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് സരോജ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ കാലടി ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രാമചന്ദ്രൻ പോട്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ജനറൽ സെക്രട്ടറി ആയി ചുമതലയേറ്റ ഷമീല കണ്ടകത്ത് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി വിനീഷ് കേശവൻ (പ്രസിഡന്റ്), ഷമീല കണ്ടകത്ത് (ജനറൽ സെക്രട്ടറി), ശിവപ്രസാദ് (ട്രഷറർ)എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ഷാഹുൽ കാലടി, രതീഷ് സുകുമാരൻ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഷിജി ഗോപിനാഥ്, ഹാരിസ് മറവഞ്ചേരി എന്നിവർ ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഫൈസൽ ആനൊടിയിൽ, രാമചന്ദ്രൻ പോട്ടൂർ, മുരളീധരൻ, പ്രദീപ് തറമ്മൽ, പ്രത്യുഷ് കല്ലൂർ, പ്രദീഷ് പുത്തൻകോട്, രാഹുൽ ദേവദാസ്, ഐശ്വര്യ ശങ്കർ എന്നിവരാണ് മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. പരിപാടി സംഗീത സാന്ദ്രമാക്കിക്കൊണ്ട് ഇടപ്പാളയം കലാകാരൻമാരുടെ മുട്ടിപ്പാട്ട് വേദിയിൽ അരങ്ങേറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

