ഐ.സി.എസ് ബഹ്റൈൻ പുതിയ ഭാരവാഹികൾ
text_fieldsസലീം മുസ്ലിയാർ കീഴൽ (പ്രസിഡന്റ്) സഈദ് മുസ്ലിയാർ
നരിക്കാട്ടെരി (ജന. സെക്രട്ടറി), അനസ് ഖൈമ ഓർഗനൈസിങ് (സെക്രട്ടറി), അബ്ദുൽ ഹകീം ഇരിവേറ്റി (ട്രഷറർ)
മനാമ: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ യുവജന വിഭാഗമായ എസ്.വൈ.എഫിന്റെ പ്രവാസി പോഷക ഘടകം ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി (ഐ.സി.എസ്) ബഹ്റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മനാമ സഈദ് മജ്ലിസിൽ ചേർന്ന ജനറൽ ബോഡിയിൽ റിട്ടേണിങ് ഓഫിസർ സയ്യിദ് ജാബിർ അൽ ജിഫിരി കൊടക്കലിന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റ്, സലീം മുസ്ലിയാർ കീഴൽ, ജനറൽ സെക്രട്ടറി സയീദ് മുസ്ലിയാർ നരിക്കാട്ടെരി, ട്രഷറർ അബ്ദുൽ ഹകീം ഇരിവേറ്റി, ഓർഗനൈസിങ് സെക്രട്ടറി അനസ് ഖൈമ, വൈസ് പ്രസിഡന്റുമാരായി സയ്യിദ് ജാബിർ അൽ ജിഫിരി കൊടക്കൽ, എ.പി.സി അബ്ദുല്ല മുസ്ലിയാർ, ജമാൽ മുസ്ലിയാർ, അബ്ദുറഹിമൻ മുസ്ലിയാർ പുളിയാവ്, ജോയിൻ സെക്രട്ടറിമാരായി മുഹമ്മദ് ചെറുമോത്ത്, റാഫി നരിക്കാട്ടേരി, സാലിഹ് പൂളക്കൂൽ, മുഹമ്മദ് കണ്ണൂർ എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഉപദേശക സമിതി അംഗങ്ങൾ യൂസുഫ് പി ജീലാനി, ഇസ്മായിൽ എൻ.പി, സഹദ് ചാലപ്പുറം, സിദ്ദീഖ് എൻ.പി, നിസാർ ചെറുകുന്ന്, അബ്ദുല്ല മുസ്ലിയാർ വില്യപള്ളി എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

