25 സമർപ്പിത തൊഴിലാളികളെ ഐ.സി.ആർ.എഫ് ആദരിക്കുന്നു
text_fieldsമനാമ: രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 25 സമർപ്പിത തൊഴിലാളികളെ ആദരിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4.30ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന പരിപാടിയിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനായാണ് ഇതാദ്യമായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്റൈനിൽ 25 വർഷത്തിലേറെയായി ഒരേ കമ്പനിയിൽ വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച 25 സമർപ്പിത തൊഴിലാളികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
സന്തോഷവും ആഘോഷവും ആകർഷകമായ വിനോദവും നിറഞ്ഞ അന്തരീക്ഷത്തിൽ തൊഴിലാളികളുടെ ആത്മാഭിമാനം ഉയർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.സി. ആർ.എഫ് അറിയിച്ചു.

