ഐ.സി.ആർ.എഫ് തേർസ്റ്റ് -ക്വഞ്ചേഴ്സ് പ്രതിവാര പരിപാടി
text_fieldsഐ.സി.ആർ.എഫ് തേർസ്റ്റ് -ക്വഞ്ചേഴ്സ് പരിപാടി
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം ഏഴാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവത്കരണ പരിപാടി നടത്തി. സിത്രയിലെ വർക്ക്സൈറ്റിൽ കുപ്പിവെള്ളവും ജ്യൂസും പഴങ്ങളും ബിരിയാണിയും വിതരണം ചെയ്തു. നൂറ്റി മുപ്പതോളം തൊഴിലാളികൾ പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, സുമൻ ഭട്ട് എന്നിവർ പങ്കെടുക്കുകയും വേനൽക്കാല സുരക്ഷയെ പറ്റി സംസാരിക്കുകയും ചെയ്തു. ആഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ പരിപാടി തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

