Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.ആർ.എഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് തുടരുന്നു

text_fields
bookmark_border
ഐ.സി.ആർ.എഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് തുടരുന്നു
cancel
camera_alt

ഐ.സി.ആർ.എഫ് ബഹ്‌റൈൻ തേർസ്റ്റ് ക്വെഞ്ചേഴ്‌സിൽനിന്ന്

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി - തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2026 തുടരുന്നു. കൊടും വേനൽ മാസങ്ങളിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, ഗലാലിയിലെ മുഹമ്മദ് ജലാൽ കോൺട്രാക്റ്റിംഗ് കമ്പനിയുടെ വർക്ക്‌സൈറ്റിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 200 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.

ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് കോർഡിനേറ്റർ ചെമ്പൻ ജലാൽ, മറ്റ് അംഗങ്ങൾ, എം.ജെ.സി എച്ച്.എസ്.ഇ ഓഫീസർ രാജേഷ് സദാനന്ദ്, വിദ്യാർത്ഥികൾ എന്നിവർ വിതരണത്തിൽ പങ്കുചേർന്നു. മുൻ വർഷങ്ങളിലെന്നപോലെ, ബൊഹ്‌റ സമൂഹവും ഉദാരമതികളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICRF Thirst Quenchers programme Continue
Next Story