ഐ.സി.ആർ.എഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് ഒമ്പതാം ആഴ്ചയിലേക്ക്
text_fieldsഐ.സി.ആർ.എഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് ഒമ്പതാം ആഴ്ചയിലെ ഭക്ഷണവിതരണ പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ് ബഹ്റൈൻ വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി - തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 തുടരുന്നു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 120 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഇൻസ്പെക്ഷൻ മേധാവി ഹസൻ അൽ അരാദി വിതരണത്തിൽ പങ്കുചേർന്നു.
തൊഴിലാളികൾക്ക് മന്ത്രാലയം നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്സ് കോഓഡിനേറ്റർമാരായ ഫൈസൽ, ശിവകുമാർ, രാകേഷ് ശർമ, മുരളീകൃഷ്ണൻ, ചെമ്പൻ ജലാൽ, ക്ലിഫോർഡ് കൊറിയ, കൽപന പാട്ടീൽ, സാന്ദ്ര പാലണ്ണ, ആൽതിയ ഡിസൂസ, രുചി ചക്രവർത്തി, പാപ്പിയ ഗുഹ, രാജി മുരളി, റെയ്ന കൊറിയ, സ്വപ്ന, ഹേമലത സിങ് കൂടാതെ എച്ച്.എസ്.ഇ ഓഫിസർ രാജേഷ് സദാനന്ദ്, രാജേന്ദ്രൻ എന്നിവരും ഉത്സാഹഭരിതരായ വളണ്ടിയർമാരും വിദ്യാർഥികളും വിതരണത്തിൽ പങ്കുചേർന്നു.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടി ഐ.സി.ആർ.എഫ് വനിതാ ഫോറം ഏറ്റെടുത്ത നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

