ഇന്ത്യൻ അംബാസഡറെ സന്ദർശിച്ച് ഐ.സി.ആർ.എഫ് സംഘം
text_fieldsമനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) ചെയർമാൻ അഡ്വ. വി.കെ. തോമസിന്റെ നേതൃത്വത്തിലുള്ള പ്രധാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബഹ്‌റൈനിലേക്കുള്ള നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ് പുരോഹിതുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന് സ്വാഗതം അറിയിച്ച സംഘം, അദ്ദേഹത്തിന്റെ നയതന്ത്ര സേവന കാലയളവ് വിജയകരമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ, പ്രതിനിധി സംഘം തങ്ങളെത്തന്നെ പരിചയപ്പെടുത്തുകയും, കഴിഞ്ഞ വർഷങ്ങളിലായി അസോസിയേഷൻ നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക ക്ഷേമ സംരംഭങ്ങളെക്കുറിച്ചും നിയുക്ത അംബാസഡർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു.
ഇന്ത്യൻ എംബസി നൽകിവരുന്ന നിരന്തരമായ പിന്തുണയ്ക്കും സഹകരണത്തിനും അസോസിയേഷൻ നന്ദി അറിയിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ സേവനങ്ങളും സഹായങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, പുതിയ സംരംഭങ്ങൾ ആവിഷ്കരിക്കുന്നതിനുമായി ഇന്ത്യൻ എംബസിയുമായും നിയുക്ത അംബാസഡറുമായും കൂടെ ചേർന്ന് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അസോസിയേഷൻ വ്യക്തമാക്കി.

