ഐ.സി.ആർ.എഫ് വേനൽക്കാല ബോധവത്കരണ പരിപാടി
text_fieldsഐ.സി.ആർ.എഫിന്റെ തേർസ്റ്റ് ക്വഞ്ചേഴ്സ് വേനൽക്കാല ബോധവത്കരണ പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ്റ് ക്വഞ്ചേഴ്സ് 2024 വേനൽക്കാല ബോധവത്കരണ പരിപാടി ശനിയാഴ്ച ബഹ്റൈൻ ബേയിലെ വർക്ക്സൈറ്റിൽ നടന്നു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം.
170 ഓളം തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ, പഴം എന്നിവ നൽകി. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ലഘുലേഖകളും വിതരണം ചെയ്തു.
എൽ.എം.ആർ.എ പ്രതിനിധി മുഹമ്മദ് അൽ അസ്വദ്, ഐ.ഒ.എം പ്രതിനിധി ഷെഹ്ല ബദാവി എന്നിവർ സാധനങ്ങൾ വിതരണം ചെയ്യാൻ സഹകരിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, സെക്രട്ടറി അനീഷ് ശ്രീധരൻ, ട്രഷറർ ഉദയ് ഷാൻബാഗ്, ജോ. ട്രഷറർ ആൽതീയ ഡിസൂസ, തേർസ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ സി.കെ. രാജീവൻ, ഫൈസൽ മടപ്പള്ളി, ഐ.സി.ആർ.എഫ് അംഗങ്ങളായ രാകേഷ് ശർമ, നാസർ മഞ്ചേരി, രുചി ചക്രവർത്തി, കൽപന പാട്ടീൽ, അനു, ബി.സി.ഐ.സി.എ.ഐ പ്രതിനിധി വിവേക്, വിനോദ് രാതി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
തുടർച്ചയായ ഒമ്പതാം വർഷമാണ് ഐ.സി.ആർ.എഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. തേർസ്റ് -ക്വഞ്ചേഴ്സ് പ്രതിവാര പരിപാടി അടുത്ത രണ്ട് ആഴ്ചകളിൽകൂടി വിവിധ വർക്ക്സൈറ്റുകളിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

