ഐ.സി.ആർ.എഫ് വേനൽകാല ബോധവത്കരണം
text_fieldsഐ.സി.ആർ.എഫ് സംഘടിപ്പിച്ച വേനൽകാല ബോധവത്കരണ പരിപാടി
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർഎഫ്) തെസ്റ്റ് -ക്വഞ്ചേഴ്സ് ടീം വാർഷിക വേനൽകാല ബോധവത്കരണ പരിപാടിയുടെ നാലാമത്തെ പ്രോഗ്രാം സിത്രയിലെ തൊഴിൽ സ്ഥലത്ത് സംഘടിപ്പിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി 325ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളം, പഴങ്ങൾ, മോര്, സമോസ എന്നിവ വിതരണം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷനൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോ. സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ സിറാജ്, ക്ലിഫ്ഫോർഡ് കൊറിയ, നാസർ മഞ്ചേരി, പങ്കജ് മാലിക്, രംഗരാജൻ, രാജീവൻ, ഹരി, അറദൗസ് കോൺട്രാക്ടിങ് പ്രോജക്ട് എൻജിനീയർ എം.സി. ജിനിത്, കൺസ്ട്രക്ഷൻ മാനേജർ പി. മോഹൻരാജ്, പ്രോജക്ട് മാനേജർ വാസുദേവൻ പിള്ള, ബോഹ്റ കമ്യൂണിറ്റി അംഗങ്ങളായ ഇബ്രാഹിം, യൂസിഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.