ഐ.സി.ആർ.എഫ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fieldsഐ.സി.ആർ.എഫ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. 2025 മാർച്ച് 14 വെള്ളിയാഴ്ച അൽ ഘാന കോൺട്രാക്റ്റിങ് കമ്പനിയുടെ താമസസ്ഥലത്തുള്ള 300ലധികം തൊഴിലാളികൾക്ക് ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്തു.
സമൂഹത്തിനുള്ളിൽ ഐക്യം വളർത്തുന്നതിനും പങ്കിടലിന്റെയും കരുതലിന്റെയും സഹായഹസ്തങ്ങൾ നീട്ടുന്നതിനും ഇത്തരം ഒത്തുചേരലുകൾ സഹായകമാണ്.
തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്കുപേഷനൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയന്റ് സെക്രട്ടറിമാരായ ജവാദ് പാഷ, സുരേഷ് ബാബു, ഇഫ്താർ കോഓഡിനേറ്റർ സിറാജുദ്ദീൻ, മുരളീകൃഷ്ണൻ, മുരളി നോമുല, അജയകൃഷ്ണൻ, അനു ജോസ് കൂടാതെ മറ്റു വളന്റിയർമാരും വിതരണത്തിൽ പങ്കുചേർന്നു.
വരുംദിവസങ്ങളിൽ ഇത്തരം ഔട്ട്റീച്ച് പരിപാടികൾ നടത്താൻ ഐ.സി.ആർ.എഫ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

