ഐ.സി.ആർ.എഫ് 2000ലധികം ഭക്ഷ്യ കിറ്റുകൾ നൽകി
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സമൂഹത്തിലെ ദുരിതത്തിലായവരിലേക്ക് സഹായ വുമായി എത്തി. ഐ.സി.ആർ.എഫ് ഫുഡ് സപ്പോർട്ട് കിറ്റ് വിതരണമാണ് ഇതിലെ മുഖ്യ സഹായ പരിപ ാടി. അരി (5 കിലോഗ്രാം), പരിപ്പ് (1 കിലോഗ്രാം), ചെറുപയർ പരിപ്പ് (1 കിലോഗ്രാം), മുളകുപൊടി (500 ഗ്രാം), മല്ലിപൊടി (500 ഗ്രാം), ഗോതമ്പ് ആട്ട (5 കിലോഗ്രാം), ഉപ്പ് (1 ബോട്ടിൽ), തേയിലപ്പൊടി (250 ഗ്രാം), പാചക എണ്ണ (750 മില്ലി), കറുത്ത കടല (1 കിലോഗ്രാം), പഞ്ചസാര (1 കിലോഗ്രാം) തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്.
ഇന്ത്യൻ സമുഹത്തിലെ 2000 ഓളം അംഗങ്ങൾക്ക് ഏകദേശം രണ്ട് ആഴ്ചയോളം ഉപയോഗിക്കാൻ മതിയായ 450 ലധികം കിറ്റുകൾ ഇതുവരെ വിതരണം ചെയ്തു. പകർച്ചവ്യാധി കാരണം ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും വിശപ്പ് അകറ്റാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി അഡ്വ. വി.കെ തോമസിെൻറ നേതൃത്വത്തിൽ പ്രത്യേക ടീം പ്രവർത്തിക്കുന്നുണ്ട്. പങ്കജ് മാലിക്, സുൽഫിക്കർ അലി, നാസർ മഞ്ചേരി, ജെ.എസ് ഗിൽ, സത്യേന്ദ്ര കുമാർ, ക്ലിഫോർഡ് കൊറിയ, ശിവകുമാർ ഡി.വി, മുരളീകൃഷ്ണ എന്നിവരാണ് അംഗങ്ങൾ. പദ്ധതിയുമായി സഹകരിച്ച അൽ തൗഫീക്ക് ഗ്രൂപ്പ്, മെഗമാർട്ട്, കവലാനി, ദമാനി, സുബി ആൻഡ് പാർട്നേർസ് തുടങ്ങിയ സ്ഥാപനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പിന്തുണയ്ക്കും നമ്പർ: 39224482 അല്ലെങ്കിൽ 39653007.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
