Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.സി.ആർ.എഫ്​...

​െഎ.സി.ആർ.എഫ്​ ചിത്രകല മത്സരത്തിൽ വൻ പ്രാതിനിധ്യം

text_fields
bookmark_border
ICRF Drawing competition
cancel
camera_alt???.??.??.???? ???????????????? ??????? ??????? ????????????? ??????? ???????? ???????????

മനാമ: ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ‘ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ്​ ഫണ്ടി’​​െൻറ  (​െഎ.സി.ആർ.എഫ്​) നേതൃത്വത്തിലുള്ള ചിത്രകല കാർണിവൽ ‘സ്​പെക്​ട്ര’ ഇന്ത്യൻ സ്​കൂളിൽ നടന്നു. എംബസി സെക്കൻറ്​ സെക്രട്ടറി പി.കെ.ചൗധരി ഉദ്​ഘാടനം ചെയ്​തു. ​െഎ.സി.ആർ.എഫ്​ ചെയർമാൻ ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി അരുൾദാസ്​ തോമസ്​, സ്​പെക്​ട്ര കൺവീനർ യു.കെ.​ േ​മനോൻ, ജോ. കൺവീനർ റോസലിൻ ചാർലി, ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജൻ, ​സ്​കൂൾ സെക്രട്ടറി ഷെംലി പി. ജോൺ, സ്​കൂൾ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണ പിള്ള, സെക്രട്ടറി എൻ.കെ. വീരമണി, ​െഎ.സി.ആർ.എഫ്​ വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ സ്​കൂളുകളിൽ നിന്നായി 1,300 ഒാളം കുട്ടികളാണ്​ പ​െങ്കടുത്തത്​. 150 ഒാളം വളണ്ടിയർമാരുടെ സജീവ സാന്നിധ്യം പരിപാടിയുടെ സുഗമമായ നടത്തിപ്പിന്​ സഹായകമായി.  25 ഓളം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത  ‘സ്‌പെക്ട്ര’ ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ ചിത്ര കലാമേളയാണ്. വിദ്യാര്‍ഥികളിലെ കലാഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുമാണ് ‘സ്‌പെക്ട്ര’ ലക്ഷ്യമിടുന്നത.​്​ തുടർച്ചയായി ഒമ്പതാം വര്‍ഷമാണ്​ പരിപാടി നടക്കുന്നത്​. സ്‌കൂള്‍ തല  പ്രാഥമിക മത്സരങ്ങളില്‍ നിന്ന്​ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഇന്നലത്തെ പരിപാടിയിൽ ചിത്രം വരച്ചത്​.

പ്രായമനുസരിച്ച് നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ഇന്ത്യന്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, സേക്രഡ് ഹാർട്​ സ്‌കൂള്‍, ന്യൂ മില്ലേനിയം സ്‌കൂള്‍, ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍, അല്‍ നൂര്‍ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ഇബ്​നുൽ ഹൈഥം സ്‌കൂള്‍, എ.എം. എ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ക്വാളിറ്റി എജ്യുക്കേഷന്‍ സ്‌കൂള്‍, അബ്​ദുല്‍ റഹ്​മാന്‍ കാനൂ  ഇൻറര്‍നാഷണല്‍  സ്‌കൂള്‍, ഇബെന്‍സീര്‍ സ്‌കൂള്‍, ന്യൂ ജനറേഷന്‍ സ്‌കൂള്‍, ഫിലിപ്പീന്‍സ് സ്‌കൂള്‍,  അല്‍ നസീം ഇൻറര്‍നാഷണല്‍ സ്‌കൂള്‍, അറേബ്യന്‍ പേള്‍ ഗള്‍ഫ് സ്‌കൂള്‍, ഹവാര്‍ ഇൻറര്‍നാഷണല്‍ സ്‌കൂള്‍,  അല്‍ മുഹമ്മദ് ഡേ ബോര്‍ഡിങ്​ സ്‌കൂള്‍,  മോഡേണ്‍ നോളജ് സ്‌കൂള്‍,  റിഫാ വ്യൂ ഇൻറര്‍നാഷണല്‍ സ്‌കൂള്‍,  ന്യൂ സിങ്​ കിൻറര്‍ഗാര്‍ടന്‍  തുടങ്ങിയ സ്​ഥാപനങ്ങൾ പങ്കാളികളായി. നവംബര്‍ 25ന്​  കേരളീയ സമാജത്തില്‍ നടക്കുന്ന ഫിനാലെയില്‍ വിജയികളെ പ്രഖ്യാപിക്കും. 

മികച്ച രചനകള്‍ ഫിനാലെയില്‍ പ്രകാശനം ചെയ്യുന്ന കലണ്ടറില്‍ ഉള്‍പ്പെടുത്തും. ഇത്​ ബഹ്​റൈനിലെ വിവിധ സ്​ഥാപനങ്ങളിൽ വിതരണം ചെയ്യും. വിജയികളെ ഫിനാലെയില്‍ ആദരിക്കും.‘സ്‌പെക്ട്ര’യുടെ  ഭാഗമായി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ  സാധാരണക്കാരുടെ ക്ഷേമത്തിനായാണ്​വിനിയോഗിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsICRF Drawing competition
News Summary - ICRF Drawing competition
Next Story