ഐ.സി. ആർ.എഫ് തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsഐ.സി.ആർ.എഫ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ബൊഖോവ ഗ്രൂപ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാമീറിലെ ലേബർ ക്യാമ്പിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്. ഏകദേശം 130 തൊഴിലാളികൾ പങ്കെടുത്തു. മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൽട്ടേഷനും നടന്നു. ഡോ. സന്ധു, ഡോ. വീണ നാഗരാജ്, ഡോ. വഹീദ നസിം എന്നിവരും അൽശിഫ മെഡിക്കൽ സെന്ററിലെ പാരാമെഡിക്കൽ ജീവനക്കാരും ചേർന്ന് ആരോഗ്യ പരിശോധന നടത്തി. തൊഴിലാളികൾക്ക് മെഡിക്കൽ ചെക്കപ്പിനുശേഷം ഭക്ഷണവും നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

