ഐ.സി.ആർ.എഫ് വിന്റർ ഫെസ്റ്റ് 2025 ആഘോഷിച്ചു
text_fieldsഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് വിന്റർ ഫെസ്റ്റിൽനിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തൊഴിലാളി ദിനം ആഘോഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി വിന്റർ ഫെസ്റ്റ് 2025 ആഘോഷിച്ചു. ഇത് താഴ്ന്ന വരുമാനമുള്ള തൊഴിലാളികൾക്ക് ആഘോഷങ്ങളുടെയും ആസ്വാദനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പരിപാടിയാണ്. തൊഴിലാളികളുടെ മനോവീര്യം മെച്ചപ്പെടുത്തുകയും അവർക്കായി സമൂഹത്തിൽ ലഭ്യമായ പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന്.
2025 ഫെബ്രുവരി 21 വെള്ളിയാഴ്ച കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) പരിസരത്ത് നടന്ന വർണാഭമായ പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 250 ഓളം തൊഴിലാളികൾ പങ്കെടുത്തു. പരിപാടിയിൽ നിരവധി കളികളും കായിക പരിപാടികളും തൊഴിലാളികളുടെ നൃത്തവും പാട്ടും ഉണ്ടായിരുന്നു.ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ നിന്നുള്ള മെഡിക്കൽ സംഘം തൊഴിലാളികൾക്കായി മെഡിക്കൽ പരിശോധന നടത്തി.
മുഖ്യാതിഥി ഹുസൈൻ അൽ ഹുസൈനി - തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷനൽ സേഫ്റ്റി എൻജിനീയർ, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയന്റ് സെക്രട്ടറി ജവാദ് പാഷ, ഐ.സി.ആർ.എഫ് വർക്കേഴ്സ് ഡേ വിന്റർ ഫെസ്റ്റ് കൺവീനർ മുരളി നോമുല, അരുൾദാസ് തോമസ്, ഭഗവാൻ അസർപോർട്ട, സിറാജ്, രാജീവൻ, മുരളീകൃഷ്ണൻ, ചെമ്പൻ ജലാൽ, കെ.ടി. സലിം, നാസ്സർ മഞ്ചേരി, സുനിൽ കുമാർ, ക്ലിഫ്ഫോർഡ്, കാസിം, ദീപ്ഷിക, അനു ജോസ്, സാന്ദ്ര, നിമ്മി, റീന തുടങ്ങി നിരവധി സന്നദ്ധപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ചിന്നസാമി നടത്തിയ ചിരി യോഗയും ആഘോഷ പരിപാടികളും നിറഞ്ഞ സായാഹ്നം തൊഴിലാളികൾ നന്നായി ആസ്വദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

