Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.സി.ആർ.എഫ് തൊഴിലാളി...

ഐ.സി.ആർ.എഫ് തൊഴിലാളി ദിനം ആഘോഷിച്ചു

text_fields
bookmark_border
ഐ.സി.ആർ.എഫ് തൊഴിലാളി ദിനം ആഘോഷിച്ചു
cancel

മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കൊപ്പം അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. 500ലധികം തൊഴിലാളികൾ ഇന്ത്യൻ സ്‌കൂൾ ഈസാ ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ പ​ങ്കെടുത്തു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു.

സുബൈർ കണ്ണൂർ, ജവാദ് പാഷ എന്നിവർ സംഘാടക സമിതി കൺവീനർമാർ ആയിരുന്നു. തൊഴിലാളികളുടെ വടംവലി, റണ്ണിങ് റേസ്, കരോക്കെ ഗാനം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികളും നടന്നു. വിജയികൾക്ക് മെഡലുകൾ നൽകി. രുദ്രേഷ് കുമാർ സിങ് യോഗയെപ്പറ്റിയും കെ.എം. തോമസ് ചിരിയോഗയെപ്പറ്റിയും ക്ലാസ്സെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICRFLabor Dayelebrated
News Summary - ICRF celebrated Labor Day
Next Story