തൊഴിലാളികളുടെ ആവേശമുണർത്തി ഐ.സി.ആർ.എഫ് ശരത്കാല മേള
text_fieldsമനാമ: ഐ.സി.ആർ.എഫ് ‘വർക്കേഴ്സ് ഡേ 2019: ശരത്കാലമേള’ സംഘടിപ്പിച്ചു. താഴ്ന്ന വരുമാനക്കാ രായ തൊഴിലാളികൾക്ക് ആഘോഷത്തിെൻറയും ആനന്ദത്തിെൻറയും അന്തരീക്ഷം സൃഷ്ടിക്കാനും അ വരുടെ മനോവീര്യം മെച്ചപ്പെടുത്താനുമാണ് ഇത്തരം പരിപാടി നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യൻ സ്കൂൾ (ഈസാ ടൗൺ) പരിസരത്ത് നടന്ന മേളയിൽ വിവിധ ലേബർ ക്യാമ്പുകളിൽനിന്ന് 600ലധികംപേർ പങ്കെടുത്തു. ഈ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന തൊഴിലാളികൾ വിളക്ക് കത്തിച്ചാണ്ഉ ദ്ഘാടനം നിർവഹിച്ചത്. വടംവലി, ചാക്കിൽകയറി ഒാട്ടം, കരോക്കെ ഗാനമേള, ക്വിസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങി നിരവധി കായിക, കല പരിപാടികൾ നടന്നു. ജേതാക്കൾക്കും പങ്കാളികൾക്കും സമ്മാനങ്ങൾ വിതരണംചെയ്തു.
എൽ.എം.ആർ.എ സി.ഇ.ഒ ഒസാമ അബ്ദുല്ല അൽ അബ്സി മുഖ്യാതിഥിയായിരുന്നു. ബഹ്റൈനിലെ പ്രവാസി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സേവനങ്ങൾ നൽകുന്നതിന് എൽ.എം.ആർ.എ പ്രതിജ്ഞാബദ്ധമാണെന്ന് അേദ്ദഹം പറഞ്ഞു. െഎ.സി.ആർ.എഫിെൻറ തൊഴിലാളിദിന പരിപാടികളെ പിന്തുണക്കാൻ തങ്ങൾ തയാറാണെന്നും എൽ.എം.ആർ.എ സി.ഇ.ഒ വ്യക്തമാക്കി. പരിപാടിയിൽ എൽ.എം.ആർ.എ പ്രവാസി സംരക്ഷണവിഭാഗം മേധാവി ഷെരീൻ ഖലീൽ അൽസാത്തി, ഇന്ത്യൻ എംബസി രണ്ടാം സെക്രട്ടറി പി.കെ. ചൗധരി, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്, പ്രവാസി ഭാരതീയ സമ്മാൻ സ്വീകർത്താവ് സോമൻ ബേബി, ഡോ. പി.വി. ചെറിയൻ, ജോൺ ഐപ്, അജയ് കൃഷ്ണൻ, രാജേഷ് നമ്പ്യാർ, മണി ലക്ഷ്മണമൂർത്തി, പങ്കജ് നല്ലൂർ, ശരത്കാല ഫെസ്റ്റ് കൺവീനർമാർ പങ്കജ് മാലിക്, എം.കെ. സിറാജ്, സുധീർ തിരുനിലത്ത്, നാസർ മഞ്ചേരി, പവിത്രൻ നീലേശ്വരം, സുരേഷ് ബാബു, സുബൈർ കണ്ണൂർ, ശിവകുമാർ, ക്ലിഫോർഡ് കൊറിയ, കെ.ടി. സലിം, അനീഷ് ശ്രീധരൻ, മുരളി കൃഷ്ണ, ജവാദ് പാഷ, എസ്. ശ്രീധർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
