ഐ.സി.ആർ.എഫ് ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഐ.സി.ആർ.എഫ് ബഹ്റൈൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ-ഐ.സി.ആർ.എഫ് ബഹ്റൈനും മുഹമ്മദ് അഹമ്മദ് കമ്പനിയും ചേർന്ന് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുഹമ്മദ് അഹ്മദി കമ്പനിയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 350 ഓളം തൊഴിലാളികൾ പങ്കെടുത്തു.
ഐ.സി.ആർ.എഫ് ചെയർമാനായ അഡ്വ. വി.കെ. തോമസും മാക് മാനേജിങ് ഡയറക്ടർ ബേബി മാത്യുവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിലെ ഡോ. കൽസൂം നസീർ അഹമ്മദ്, കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോ. ശങ്കരേശ്വരി അരുണാചലം, ഷിഫ അൽ ജസീറ ഹോസ്പിറ്റലിലെ ഡോ. ഫാത്തിമത്ത് സുഹ്റാർ, അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ജിസ്സ മേരി ജോസഫ് എന്നിവർ ആരോഗ്യ അവബോധവും സുരക്ഷാ സന്ദേശങ്ങളും, സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷലൈസ്ഡ് ഡോക്ടർ കൺസൾട്ടേഷൻ എന്നിവ നൽകി.
ക്യാമ്പിൽ ഗ്രൂപ് ചെയർമാൻ മുഹമ്മദ് അഹമ്മദിയെ പ്രതിനിധീകരിച്ച് തലാൽ അഹമ്മദി, ജനറൽ മാനേജർ പദ്മകുമാർ ജി, അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദ് ആർ, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സാം കെ.വി, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ സന്ദീപ് എൻ.പി, ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയന്റ് സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ ഉദയ് ഷാൻബാഗ്, മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർമാരായ നാസർ മഞ്ചേരി, മുരളീകൃഷ്ണൻ എന്നിവരും മറ്റ് ഐ.സി.ആർ.എഫ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

