Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.ആർ.എഫ് ബഹ്‌റൈൻ ഫാബർ-കാസ്റ്റൽ സ്പെക്ട്രയുടെ 18ാം പതിപ്പ് നവംബർ 13ന്

text_fields
bookmark_border
ഐ.സി.ആർ.എഫ് ബഹ്‌റൈൻ ഫാബർ-കാസ്റ്റൽ സ്പെക്ട്രയുടെ 18ാം പതിപ്പ് നവംബർ 13ന്
cancel
camera_alt

ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിനിടെ

നാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്റൈൻ) സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ കലാമത്സരമായ ഫാബർ-കാസ്റ്റൽ സ്പെക്ട്രയുടെ 18-ാമത് പതിപ്പിന് ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മത്സരത്തിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം ആരംഭിച്ച് നവംബർ 5 വരെ തുടരും. 2026 നവംബർ 13 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ഈസ ടൗൺ ക്യാമ്പസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വഴിയാണ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. മത്സരാർത്ഥികളെ നാല് പ്രായവിഭാഗങ്ങളായി തിരിക്കും. 5 മുതൽ 8 വയസ്സ് വരെ, 8 മുതൽ 11 വയസ്സ് വരെ, 11 മുതൽ 14 വയസ്സ് വരെ, 14 മുതൽ 18 വയസ്സ് വരെ.

മുതിർന്നവർക്കും ഓൺലൈൻ രജിസ്ട്രേഷൻ വഴി മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫാബർ-കാസ്റ്റലിന്റെ സൗജന്യ ഡ്രോയിംഗ് സാമഗ്രികൾ നൽകും. ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഓരോ പ്രായവിഭാഗത്തിലെയും മികച്ച 50 പേർക്ക് മെഡലുകളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും.

മത്സരത്തിലെ മികച്ച ചിത്രങ്ങളും മറ്റ് ശ്രദ്ധേയമായ സൃഷ്ടികളും 2027ലെ ഐ.സി.ആർ.എഫിന്‍റെ വാൾ ആൻഡ് ഡെസ്ക് കലണ്ടറിൽ ഉൾപ്പെടുത്തും. തുടർച്ചയായ പിന്തുണയ്ക്കുള്ള അംഗീകാരമെന്ന നിലയിൽ, പത്ത് വർഷത്തിലേറെയായി 'സ്പെക്ട്ര' പരിപാടിയുമായി സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന അധ്യാപകരെയും മാധ്യമസ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിക്കും.

ഐ.സി.ആർ.ഫ് ചെയർമാൻ - അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ട്രഷറർ ഉദയ് ഷാൻഭാഗ്, ഉപദേശകർ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, ശ്രീധർ എസ്, സുനിൽ കുമാർ, ജോയിൻ്റ് സെക്രട്ടറി - സുരേഷ് ബാബു, ഫേബർ കാസ്റ്റലിൻ്റെ കൺട്രി മാനേജർ അബ്ദുൾ ഷുക്കൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: സ്പെക്ട്ര കൺവീനർ നിതിൻ ജേക്കബ് – 39612819 അല്ലെങ്കിൽ ഇ-മെയിൽ: icrfbahrain@gmail.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICRF Bahrain Faber-Castell Spectra 18th edition on November 13
Next Story