Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.ആർ.എഫ് ബഹ്‌റൈൻ 'തേർസ്റ്റ്-ക്വെഞ്ചേഴ്സ്' സമാപിച്ചു

text_fields
bookmark_border
ഐ.സി.ആർ.എഫ് ബഹ്‌റൈൻ തേർസ്റ്റ്-ക്വെഞ്ചേഴ്സ് സമാപിച്ചു
cancel
camera_alt

ഐ.സി.ആർ.എഫ് ബഹ്‌റൈൻ 'തേർസ്റ്റ്-ക്വെഞ്ചേഴ്സ്' പരിപാടിയിൽനിന്ന്  

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷന്റെ (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) 'തേർസ്റ്റ്-ക്വെഞ്ചേഴ്സ്' പരിപാടി സമാപിച്ചു. കഠിനമായ ചൂട് അനുഭവപ്പെടുന്ന മാസങ്ങളിൽ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് എല്ലാ വർഷവും നടത്തിവരുന്ന പരിപാടിയാണ് തേർസ്റ്റ്-ക്വെഞ്ചേഴ്സ്. സിത്രയിലെ ഒരു തൊഴിലിടത്തിൽ നടന്ന ചടങ്ങോടെയാണ് ഈ വർഷത്തെ പരിപാടികൾക്ക് സമാപനമായത്.

തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് ഈ വർഷത്തെ പരിപാടി സംഘടിപ്പിച്ചത്. തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധിയും 'ഹെഡ് ഓഫ് വർക്കേഴ്സ്' വിഭാഗം മേധാവിയുമായ എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തേഴ്സ്റ്റ് ക്വെഞ്ചേഴ്സ്' ടീം വേനൽക്കാല ബോധവൽക്കരണ പരിപാടി വിജയകരമായി നടത്തുന്ന പതിനൊന്നാമത്തെ വർഷമാണിത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ പരിപാടിയിലൂടെ മാത്രം 26,000-ത്തിലധികം തൊഴിലാളികളിലേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം ഇത്തരം 11 പ്രതിവാര പരിപാടികൾ സംഘടിപ്പിക്കുകയും 4,500-ലധികം തൊഴിലാളികളിലേക്ക് എത്തിച്ചേരുകയും ചെയ്തു. ചെമ്പൻ ജലാലും രുചി ചക്രവർത്തിയുമായിരുന്നു ഈ വർഷത്തെ കോർഡിനേറ്റർമാർ. വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, ട്രഷറർ ഉദയ് ഷാൻഭാഗ് എന്നിവരോടൊപ്പം അംഗങ്ങളും ഉത്സാഹികളായ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കുചേർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICRF Bahrain concludes 'Thirst-Quenchers'
Next Story