ഐ.സി.ആർ.എഫ് ബഹ്റൈൻ; വാർഷിക വേനൽക്കാല അവബോധ പരിപാടി തുടരുന്നു
text_fieldsഐ.സി.ആർ.എഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയുടെ ഭാഗമായി നടന്ന ഭക്ഷണ വിതരണത്തിൽനിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ -ഐ.സി.ആർ.എഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി -തേർസ്റ്റ് ക്വഞ്ചേഴ്സ് 2025 തുടരുന്നു. കൊടുംവേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്ന് ഐ.സി.ആർ.എഫ് ബഹ്റൈൻ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ സൽമാനിയയിലെ മുഹമ്മദ് ജലാൽ കോൺട്രാക്ടിങ് കമ്പനിയുടെ വർക്ക്സൈറ്റിൽ വിതരണംചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏകദേശം 150 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.
ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള അതിഥി നെദൽ അബ്ദുല്ല അൽ അലവി, തൊഴിൽ മന്ത്രാലയത്തിൽനിന്നുള്ള ഹസൻ അൽഅറാഡി, എൽ.എം.ആർ.എയിൽനിന്നുള്ള ഫഹദ് അൽബിനാലി എന്നിവർ തൊഴിലാളികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചു. വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ, സുരക്ഷ മുൻകരുതലുകളെക്കുറിച്ച് ഉപദേഷ്ടാവ് ഐ.സി.ആർ.എഫ് ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു. ചെയ. അഡ്വ. വി.കെ. തോമസ്, ജോ. സെക്രട്ടറിമാരായ ജവാദ് പാഷ, സുരേഷ് ബാബു, വൈ. ചെയർമാന്മാരായ പ്രകാശ് മോഹൻ, പങ്കജ് നല്ലൂർ, ട്രഷറർ ഉദയ് ഷാൻഭാഗ്, തേർസ്റ്റ് ക്വഞ്ചേഴ്സ് കോഓഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, സിറാജ്, ശിവകുമാർ, അജയകൃഷ്ണൻ, സുൽഫിക്കർ മോയിസ്, കൽപന പാട്ടീൽ, സാന്ദ്ര പാലണ്ണ, ആൽതിയ ഡിസൂസ എന്നിവരും സേവന താൽപര്യമുള്ള വിദ്യാർഥികളും വിതരണത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

