ഐ.സി.ആർ.എഫ് വാർഷിക വേനൽക്കാല അവബോധ പരിപാടി -തേർസ്റ്റ്-ക്വഞ്ചേഴ്സ് 2025 ജൂൺ 21ന്
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ് ബഹ്റൈൻ, വാർഷിക വേനൽക്കാല അവബോധ പരിപാടി - തേർസ്റ്റ്-ക്വഞ്ചേഴ്സ് 2025 ജൂൺ 21 ശനിയാഴ്ച ആരംഭിക്കും. ജൂൺ പകുതി മുതൽ ആരംഭിക്കുന്ന കൊടും ചൂടിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി സഹകരിച്ചാണ് ഈ ഉദ്യമം.
ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. കഠിനമായ വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്ന തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലബാൻ, ജ്യൂസ്, പഴങ്ങൾ എന്നിവ വിതരണംചെയ്യുന്നു. ഈ വർഷം ഐ.സി.ആർഎ.ഫ് തേർസ്റ്റ്-ക്വഞ്ചേഴ്സ് സമ്മർ അവബോധ കാമ്പയിനിന്റെ തുടർച്ചയായ പത്താം വർഷമാണ്.
ഓരോ വർഷവും വേനൽക്കാല മാസങ്ങളിൽ വിവിധ വർക്ക്സൈറ്റുകളിൽ ആഴ്ചതോറും സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നു. ഈ വർഷത്തെ കാമ്പയിനിനെ തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിലെന്നപോലെ, ബോറ സമൂഹവും മറ്റു സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. അടുത്ത 12 ആഴ്ചത്തേക്ക് വിവിധ വർക്ക്സൈറ്റുകളിൽ ഈ പ്രതിവാര പരിപാടികൾ നടത്താൻ ഐ.സി.ആർ.എഫ് തേർസ്റ്റ്-ക്വഞ്ചേഴ്സ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

