ലിൻ അൽ വസാനിെൻറ നിര്യാണത്തിൽ െഎ.സി.ആർ.എഫ് അനുശോചിച്ചു
text_fieldsമനാമ: പ്രമുഖ ജീവകാരുണ്യപ്രവർത്തകയായ ലിൻ അൽ വസാനിെൻറ നിര്യാണത്തിൽ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) അനുശോചിച്ചു.ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് അവർ മികച്ച പിന്തുണ നൽകിയിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. െഎ.സി.ആർ.എഫിെൻറ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെ വിവിധ ജീവകാരുണ്യ പരിപാടികളിൽ അവർ സജീവ സാന്നിധ്യമായിരുന്നു.
ലിൻ അൽ വസാനിെൻറ പിന്തുണയോടെ പാവപ്പെട്ട നിരവധി പ്രവാസി ഇന്ത്യക്കാരെ സഹായിക്കാൻ കഴിഞ്ഞതായും െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസും ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പും അഡ്വൈസർ ഭഗ്വാൻ അസർപോതയും അനുസ്മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

