ഐ.സി.എഫ് യൂത്ത് ഫെസ്റ്റ് 22ന്
text_fields മസ്കത്ത്: മദ്റസത്തുൽ ഹുദ ഗ്രുബ്രയുടെയും ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബൗഷർ, അസൈബ സെക്ടറിന്റെയും ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ‘ഇലൽ ഹബീബ്’ മീലാദ് കാമ്പയിന്റെ ഭാഗമായി യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കും. സെപ്റ്റംബർ 22ന് വൈകീട്ട് 4.30 മുതൽ ഗ്രുബ്ര മദ്റസത്തുൽ ഹുദ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാമത്സരങ്ങളിൽ നൂറിൽപരം യുവപ്രതിഭകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു. രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കുംവേണ്ടി നടത്തുന്ന യൂത്ത് ഫെസ്റ്റിൽ ഖുർആൻ പാരായണം, മദ്ഹ് ഗാനം, ക്വിസ്, മൗലീദ് പാരായണം, കവിതാ പാരായണം എന്നീ ഇനങ്ങളിലായാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാർഥികൾക്ക് ക്യു.ആർ കോഡ്, വാട്സ് ആപ്, ഗൂഗ്ൾ ഫോറം മുഖേനയോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0096878659471, 94713008 എന്നീ നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

