ഐ.സി.എഫ് യൂനിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു
text_fieldsഐ.സി.എഫ് യൂനിറ്റ് സമ്മേളന പ്രഖ്യാപനം നാഷനൽ ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം നിർവഹിക്കുന്നു
മനാമ: ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് അന്തർ ദേശീയതലത്തിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായി നവംബറിൽ ബഹ്റൈനിലെ 41 യൂനിറ്റുകളിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി തീരുമാനിച്ചു.
പ്രവാസികൾ ഒരിക്കൽകൂടി പ്രവാസത്തിന്റെ ചരിത്രവും നേട്ടവും പരിശോധന നടത്തുന്ന വ്യത്യസ്ത സെഷനുകൾ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന യൂനിറ്റ് കോൺഫറൻസുകളിൽ നടക്കും.
സമ്മേളനങ്ങളുടെ മുന്നോടിയായി യൂനിറ്റ്, സെൻട്രൽതലങ്ങളിൽ വിളംബരം, ചലനം, സ്പർശം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പ്രതിമാസ സാമ്പത്തിക ആശ്വാസം നൽകുന്ന ‘രിഫാഈ കെയർ’ എന്ന പേരിൽ സാന്ത്വന സംരംഭം സമ്മേളനങ്ങളുടെ അനുബന്ധ പദ്ധതിയായി ആരംഭിക്കും. ‘ദേശാന്തര വായന’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് മുഖപത്രം പ്രവാസി വായനയുടെ പ്രചാരണവും ഇതേ കാലയളവിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഷാനവാസ് മദനിയുടെ അധ്യക്ഷതയിൽ നടന്ന നാഷനൽ പ്രഖ്യാപന സംഗമം എം.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. റഫീഖ് ലത്വീഫി വരവൂർ, ഷിഹാബുദ്ദീൻ സിദ്ദീഖി, സിയാദ് വളപട്ടണം എന്നിവർ സംസാരിച്ചു ഷമീർ പന്നൂർ സ്വാഗതവും ഷംസു പൂക്കയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

