ഐ.സി.എഫ് ഉംറ പഠനക്ലാസ് നാളെ
text_fieldsമനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.30ന് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കും. ഐ.സി.എഫ് ഇന്റർനാഷനൽ ഡപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം നേതൃത്വം നൽകും.സാധാരണക്കാaർക്ക് സമ്പൂർണമായി ഉംറ നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസിൽ ഐ.സി.എഫ് ഉംറ സർവിസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേകം സ്ഥലസൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.വിശദവിവരങ്ങൾക്ക് 33892169, 3987 1794 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

