ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
text_fieldsഐ.സി.എഫ് ഉംറ സംഘത്തിന് നാഷനൽ ഭാരവാഹികളുടെ നേതൃത്വത്തിൽ മനാമയിൽ യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 44 അംഗ സംഘമാണ് മനാമയിൽനിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് കെ.കെ. അബൂബക്കർ ലത്വീഫി, ഫിനാൻസ് സെക്രട്ടറി മുസ്തഫ ഹാജി കണ്ണപുരം, മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി. ഐ.സി.എഫ് ഉംറ സർവിസിന് കീഴിലുള്ള അടുത്ത സംഘം ഫെബ്രുവരി 19, മാർച്ച് 12 തീയതികളിൽ യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 39871794, 33892169, 33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

