വയനാടിനെ ചേർത്തുപിടിച്ച് ഐ.സി.എഫ് ഉമ്മുൽ ഹസം
text_fieldsഐ.സി.എഫ് വയനാട് പുനരധിവാസ ഫണ്ട് ഉമ്മുൽ ഹസം സെൻട്രൽ ഭാരവാഹികൾ നാഷനൽ നേതാക്കൾക്ക് കൈമാറുന്നു
മനാമ: ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളുടെ ഭാഗമായി ഐ.സി.എഫ് പ്രഖ്യാപിച്ച രണ്ട് കോടി സഹായ ഫണ്ടിലേക്ക് ഉമ്മുൽ ഹസം സെൻട്രൽ സമാഹരിച്ച തുക ഐ.സി.എഫ് ബഹ്റൈൻ നാഷനൽ ക്ഷേമകാര്യ സെക്രട്ടറി സിയാദ് വളപട്ടണത്തിന് കൈമാറി. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ നിരവധി ദുരിതാശ്വാസ പദ്ധതികളുടെയും സേവനങ്ങളുടെയും മാതൃകകള്‍ പിന്തുടര്ന്ന് വയനാട്ടിലും സമഗ്രമായ പുനരധിവാസ പദ്ധതികളാണ് നടപ്പാക്കുക.
മനാമ സുന്നി സെന്ററിൽ നടന്ന ചടങ്ങിൽ ഐ.സി. എഫ് നാഷനൽ നേതാക്കളായ അഡ്വ. എം.സി. അബ്ദുൽ കരീം, ഷാനവാസ് മദനി, അബ്ദുൽ സലാം മുസ്ലിയാർ, റഫീക്ക് ലത്വീഫി വരവൂർ, ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ ഭാരവാഹികളായ അബ്ദുറസാഖ് ഹാജി ഇടിയങ്ങര, അസ്കർ താനൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

