ഐ.സി.എഫ്. ഉമ്മുൽ ഹസം സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു
text_fieldsഐ.സി.എഫ്. ഉമ്മുൽ ഹസം സുന്നി സെന്റർ ശൈഖ് ഹസ്സാൻ മുഹമ്മദ് ഹുസ്സൈൻ മദനി ഉദ്ഘാടനം ചെയ്യുന്നു.
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സുന്നി സെന്റർ ഉദ്ഘാടന കർമ്മം പ്രമുഖ അറബി പണ്ഡിതൻ ശൈഖ് ഹസ്സാൻ മുഹമ്മദ് ഹുസ്സൈൻ മദനി നിർവ്വഹിച്ചു. ഉമ്മുൽ ഹസം മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ, ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡൻസ് കോർണർ, എന്നിവ വിപുലീകരിച്ച സുന്നി സെന്ററിൽ പ്രവർത്തിക്കും.
കൂടാതെ വാരാന്ത്യ ആത്മീയ മജ്ലിസുകൾ, വനിതാ പഠന വേദി, ഖുർആൻ, ഹദീസ് പഠന ക്ലാസുകൾ എന്നിവയും നടക്കും. ഐ.സി.എഫ് ഉമ്മുൽ ഹസം റീജിയൻ പ്രസിഡന്‍റ് അബ്ദുറസ്സാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ ഐ.സി.എഫ് നാഷണൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫി മുഖ്യപ്രഭാഷണം നടത്തി.
നസീഫ് അൽ ഹസനി പ്രാർത്ഥന നിർവ്വഹിച്ചു. ശമീർ പന്നൂർ, അബ്ദുൽ സലാം മുസ്ല്യാർ, മുസ്ഥഫ ഹാജി കണ്ണപുരം എന്നിവർ സംസാരിച്ചു. അബ്ദുസ്സമദ് കാക്കടവ്, ഷംസുദ്ധീൻ പൂക്കയിൽ, സിയാദ് വളപട്ടണം, സി.എച്ച് അഷ്റഫ്, നൗഷാദ് മുട്ടുന്തല, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു. റീജിയൻ ജനറൽ സിക്രട്ടറി അസ് കർ താനൂർ സ്വാഗതവും സിറാജ് തൽഹ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

