ഐ.സി.എഫ് ഉമ്മുൽ ഹസം റീജിയൻ മീലാദ് സ്വാഗത സംഘം രൂപവത്കരിച്ചു
text_fieldsമനാമ: ഐ.സി.എഫ് ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റിക്ക് കിഴിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപം നൽകി. മീലാദ് ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി സിറാജ് ഹാജി (ചെയർമാൻ).
സിദ്ദിഖ് മാസ്, മജീദ്, ജബ്ബാർ, സമീർ ഫാളിലി (വൈസ് ചെയർമാൻമാർ). മുഹമ്മദ് അരീക്കോട് ( ജനറൽ കൺവീനർ), മുസ്തഫ പൊന്നാനി, ഇബ്രാഹിം, മെയ്യേരി, ഷഫീക് ബഷീർ (ജോയിന്റ് കൺവീനർമാർ). അബ്ദു റസാഖ് ഹാജി ഇടിയങ്ങര (ഫിനാൻസ്) എന്നിവരെ തിരെഞ്ഞെടുത്തു. കാമ്പയിനിന്റെ ഭാഗമായി റബീഉൽ അവ്വൽ 1 മുതൽ മൗലിദ് മജ്‌ലിസ്, ഫാമിലി മൗലിദ്, സ്നേഹസംഗമം, കുട്ടികളുടെ കലാ പരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ നടക്കും. ആഗസ്റ്റ് 25 ന് ബാങ്കൊക്ക് ഹാളിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

