ഐ.സി.എഫ് ഉമ്മുൽ ഹസ്സം ഈദ് സംഗമം നടത്തി
text_fieldsഐ.സി.എഫ് ഉമ്മുൽ ഹസ്സം ഈദ് സംഗമം
മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസ്സം റീജ്യൻ കമ്മിറ്റി ഈദ് സംഗമം നടത്തി. പെരുന്നാൾ നമസ്കാരത്തിനു ശേഷം നടന്ന സംഗമത്തിൽ നിരവധിപേർ ഒത്തുകൂടി ഈദ് ആശംസകൾ അർപ്പിച്ചു. ഉമ്മുൽ ഹസ്സം സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ റീജ്യൻ ഡെപ്യൂട്ടി പ്രസിഡന്റ് നസ്വീഫ് അൽ ഹസനി ഈദ് സന്ദേശം നൽകി. ലോക സമാധാനത്തിന് പരസ്പര സ്നേഹവും സൗഹാർദവും ഉയർത്തിപ്പിടിക്കുക എന്നും ഈദ് സന്ദേശത്തിൽ ഓർമപ്പെടുത്തി. റീജ്യൻ പ്രസിഡന്റ് അബ്ദുൽറസാഖ് ഹാജി അധ്യക്ഷനായിരുന്ന പരിപാടിയിൽ, റീജ്യൻ സെക്രട്ടറി അഷ്കർ താനൂർ ഈദ് ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ മധുരപലഹാരം വിതരണം ചെയ്തു. മരണപ്പെട്ടവർക്കുവേണ്ടി പ്രത്യേകം പ്രാർഥനാ മജ്ലിസും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

