ഐ.സി.എഫ് ഉമ്മുൽ ഹസം ഇഫ്താർ സംഗമം
text_fieldsഐ.സി.എഫ് ഉമ്മുൽ ഹസം റീജ്യൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിദിന ഇഫ്താർ സംഗമം
മനാമ: റമദാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ നടക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ഉമ്മുൽ ഹസം റീജ്യൻ റമദാൻ ഒന്നു മുതൽ ഉമ്മുൽ ഹസം സുന്നി സെന്ററിൽ ഒരുക്കുന്ന ഇഫ്താർ സംഗമത്തിന് തുടക്കമായി. പുണ്യമാസമായ റമദാനിൽ വർഷങ്ങളായി എല്ലാ ദിവസവും ഒരുക്കുന്ന വിഭവസമൃദ്ധമായ നോമ്പുതുറയിലും ആത്മീയ മജ്ലിസുകളിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.
ദിവസവും നോമ്പു തുറയോടനുബന്ധിച്ച് നസ്വീഫ് അൽ ഹസനി കുമരംപുത്തൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുആ മജ്ലിസിനും മറ്റുമായി വിപുലമായ സൗകര്യങ്ങളാണ് ഉമ്മുൽ ഹസം സുന്നി സെന്ററിൽ ഒരുക്കിയിരിക്കുന്നത്. റീജ്യൻ നേതാക്കളും റമദാൻ കാമ്പയിൻ സ്വാഗതസംഘ ഭാരവാഹികളും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിവരുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

