ദുരിതബാധിതർക്ക് സഹായവുമായി ഐ.സി.എഫ്
text_fieldsഐ.സി.എഫ് സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ
മനാമ: ഭൂകമ്പം നാശംവിതച്ച തുർക്കിയയിലെയും സിറിയയിലെയും ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ബഹ്റൈന്‍ ഐ.സി.എഫിന്റെ സാന്ത്വന സ്പർശം. ഐ.സി.എഫ് സെന്‍ട്രല്‍ കമ്മിറ്റികളിലൂടെ സമാഹരിച്ച പുതുവസ്ത്രങ്ങള്‍, പുതപ്പുകള്‍, ഭക്ഷണസാധനങ്ങള്‍, മറ്റു അവശ്യവസ്തുക്കള്‍ എന്നിവ തുര്‍ക്കിയ, സിറിയ എംബസികളിലെ അധികൃതര്‍ക്ക് കൈമാറി. സിറിയന്‍ അംബാസഡര്‍ മുഹമ്മദ് ഇബ്രാഹീം, തുര്‍ക്കിയ അംബാസഡര്‍ എസിൻ കാക്കിൽ എന്നിവരെ നേരില്‍കണ്ട് ഐ.സി.എഫിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചു. കേരള ജനത ദുരിതബാധിതരോട് കാണിക്കുന്ന കരുതലിനും സ്നേഹത്തിനും ഇരുവരും നന്ദി അറിയിച്ചു. ഐ.സി.എഫ് നാഷനല്‍ നേതാക്കളായ അഡ്വ. എം.സി. അബ്ദുല്‍കരീം, നിസാര്‍ എടപ്പാള്‍, നൗഫല്‍ മയ്യേരി, കെ.പി. മുസ്തഫ ഹാജി, സാന്ത്വനം വളന്റിയര്‍മാരായ സാഹിര്‍ കണ്ണൂര്‍, അസീസ് കാസർകോട്, മുസ്തഫ വടകര, സാദിഖ് കണ്ണൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

