ഐ.സി.എഫ് സ്റ്റുഡൻറ്സ് ഇഫ്താർ സഘടിപ്പിച്ചു
text_fieldsഐ.സി.എഫ്. സൽമാബാദ് സെൻട്രൽ സ്റ്റുഡൻറ്സ് ഇഫ്താറിൽ നിന്ന്
മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ വിദ്യാർഥികൾക്കായി മജ്മഉ തഅലീമുൽ ഖുർആൻ മദ്റസയിൽ ഖുർആൻ പാരായണ മത്സരവും സ്റ്റുഡൻറ്സ് ഇഫ്താറും സംഘടിപ്പിച്ചു.
‘വിശുദ്ധ ഖുർആൻ: മാനവരാശിയുടെ വെളിച്ചം’ എന്ന ശീർഷകത്തിൽ നടക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് സൽമാബാദ് സുന്നി സെന്ററിൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, ഉദ്ഘാടനം ചെയ്തു. സുലൈം സഖാഫി ചെറിയമുണ്ടം ഉദ്ബോധനം നടത്തി. അബ്ദുറഹീം സഖാഫി വരവൂർ, ഷാജഹാൻ . കെ.ബി, ഷഫീഖ് മുസ്ലിയാർ വെള്ളൂർ, ഫൈസൽ ചെറുവണ്ണൂർ, സഈദ് മുസ്ലിയാർ വാളക്കുളം എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് അബ്ദുല്ല രണ്ടത്താണി, റഹീം താനൂർ, ഇസ്ഹാഖ് വലപ്പാട്, റഊഫ് പുലിക്കോട്, ശിഹാബ് രണ്ടത്താണി, ഫുസൈൽ, സജ്ജാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

