ഐ.സി.എഫ് സ്നേഹസഞ്ചാരം ഇന്ന് സമാപിക്കും
text_fieldsമനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സ്നേഹസഞ്ചാരത്തിന്റെ ബഹ്റൈൻ പര്യടനം ഇന്ന് സമാപിക്കും.
വെള്ളിയാഴ്ച ഉച്ചക്ക് സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാദ് ഐ.സി.എഫ് കോൺഫറൻസ് ഹാളിൽ സ്വീകരണം നൽകും. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഭാരവാഹികളായ സയ്യിദ് ഹബീബ് കോയ തങ്ങൾ, അബ്ദുൾ അസീസ് സഖാഫി. മമ്പാട്, ശരീഫ് കാരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ സൗദി, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ ബഹ്റൈനിലെത്തിയത്.
2024 മാനവ വികസന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്നേഹസഞ്ചാരം നടക്കുന്നത്. പ്രവാസികളിൽ ആരോഗ്യസംരക്ഷണത്തോടൊപ്പം സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുന്നതിനും വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും വൈജ്ഞാനിക മുന്നേറ്റത്തിനുമായി നിരവധി പദ്ധതികള്‍ മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കും. രാത്രി എട്ടിന് ഹൂറ ചാരിറ്റി ഹാളിൽ നടക്കുന്ന സ്വീകരണ സംഗമത്തോടെ ബഹ്റൈൻ സ്നേഹസഞ്ചാരം ബഹ്റൈൻ പര്യടനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

