ഐ.സി.എഫ് സിത്ര യൂനിറ്റ് ഇഫ്താർ
text_fieldsഐ.സി.എഫ് സിത്ര യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
മനാമ: ഐ.സി.എഫ് സിത്ര യൂനിറ്റ് റമദാനില്‍ എല്ലാ ദിവസങ്ങളിലും സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം പരിസരപ്രദേശങ്ങളിലുള്ള കച്ചവടക്കാർക്കും കമ്പനി ജോലിയിലുള്ളവർക്കും ലേബർ ക്യാമ്പിലുള്ളവർക്കുമടക്കം വലിയ ആശ്വാസമായി. വരുംവർഷങ്ങളിലും ഇത് തുടർന്നുകൊണ്ടുപോകാൻ ശ്രമിക്കുമെന്ന് യൂനിറ്റ് പ്രസിഡന്റ് വാരിസ്, സെക്രട്ടറി അസ്മർ, ഭാരവാഹികളായ മുസ്തഫ സി.വി, സാജിദ് എന്നിവർ അഭിപ്രായപ്പെട്ടു. എല്ലാ ദിവസവും ഇഫ്താറിന്റെ മുന്നോടിയായി നടക്കുന്ന പ്രാർഥനക്ക് മുഹ്യിദ്ദീൻകുട്ടി ഹസനി നേതൃത്വം നൽകുന്നു. റമദാൻ കാമ്പയിൻ ഭാഗമായി ബദർ അനുസ്മരണം, ദുആ മജ്ലിസ്, തൗബ മജ്ലിസ് എന്നിവയും ഉണ്ടാവും.
രാത്രിയിൽ നടക്കുന്ന തറാവീഹ് നമസ്കാരത്തിനു നിരവധി ആളുകൾ പങ്കെടുക്കുന്നു. റമദാനിൽ ഇനിയുള്ള ദിവസങ്ങളിലും വിവിധ വിഭവങ്ങൾ ഉൾക്കൊള്ളിച്ച ഇഫ്താർ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. യൂനിറ്റിന്റെ കീഴിൽ നടക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്റസയിലേക്കുള്ള പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

