ഐ.സി.എഫ് സിത്ര മീലാദ് കാമ്പയിൻ: പോസ്റ്റർ പ്രകാശനം
text_fieldsഐ.സി.എഫ് മീലാദ് ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം
മനാമ: ഖൽബിലുണ്ട് മുത്ത് നബി (സ) എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയ്‌നിന്റെ ഭാഗമായി സിത്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇലൽ ഹബീബ് എന്ന നാമത്തിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടന്നു. പരിപാടിയുടെ സ്വാഗത സംഗം ചെയർമാനായി മൻസൂർ അഹ്‌സനി, കൺവീനർ സിനാൻ, ഫിനാൻസ് കൺവീനർ മുഹമ്മദ് അസ്മർ എന്നിവർക്ക് പുറമെ വൈസ് ചെയർമാനായി മുസ്തഫ സി.വി, ശരീഫ് സുഹ്‌രി, ഹനീഫ കാസർകോട്, ജോയിന്റ് കൺവീനർമാരായി കബീർ, സാജിദ്, റിഷാൻ, രക്ഷാധികാരികളായി നൗഫൽ മയ്യേരി, അലി നസീർ, സിറാജ് എന്നിവരെ തിരഞ്ഞെടുത്തു.
കാമ്പയിനിന്റെ ഭാഗമായി 1 മുതൽ 12 വരെ എല്ലാദിവസവും രാത്രി 9 മണിക്ക് മൗലിദ് സദസ്സും 12 ന്റെ സുബഹിയോട് അടുത്ത സമയത്ത് പ്രഭാത മൗലിദും, അന്നേ ദിവസം 1000 ഓളം സ്നേഹ കിറ്റുകളുടെ വിതരണം, ഫ്ലാറ്റ് മൗലിദ്, മിഡ്നൈറ്റ് ബ്ലൂ, ഹെർട്ട് ടു ഹെർട്ട്, കാൻവാസ്, മദ്‌റസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഹദീസ് പഠനം, ക്വിസ് മത്സരം എന്നിവ നടക്കും. ആഗസ്റ്റ് 30 ന് രാത്രി സിത്രയിൽ വെച്ച് നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ ആട്ടീരി തങ്ങൾ മുഖ്യ പ്രഭാഷകനായി എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

