ഐ.സി.എഫ് സ്കോളർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു
text_fieldsഐ.സി.എഫ് സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം നാഷണൽ ഭാരവാഹികൾ നിർവഹിക്കുന്നു.
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നൽകി വരുന്ന സ്കോളർഷിപ് പദ്ധതിയുടെ ഈ വർഷത്തെ വിതരണം ഉദ്ഘാടനം ചെയ്തു.
അരീക്കോട് മജ്മഅ് ദഅവാ കോളേജിലെ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് തുക ഐ.സി.എഫ് നാഷനൽ നേതാക്കൾ മജ്മഅ് സാരഥി വടശ്ശേരി ഹസൻ മുസ് ല്യാർ ക്ക് കൈമാറി.
വിദ്യാഭ്യാസ മേഖലയിൽ ഐ.സി.എഫ് നടപ്പാക്കുന്ന ബഹുമുഖ പ്രവർത്തന പദ്ധതികളിലൊന്നായ സ്കോളർഷിപ് എല്ലാവർഷവും കേരളത്തിലെ വിവിധ കോളജുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 160 വിദ്യാർഥികൾക്കാണ് നൽകിവരുന്നത്. പുതുവർഷത്തോടനുബന്ധിച്ച് ഐ.സി.എഫ് പുറത്തിറക്കുന്ന ബഹുവർണ കലണ്ടർ വിതരണത്തിലൂടെയാണ് സ്കോളർഷിപ് ഫണ്ട് സമാഹരിക്കുന്നത്.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി അധ്യക്ഷതവഹിച്ചു. ഉദ്ഘാടന സംഗമത്തിൽ സയ്യിദ് അസ്ഹർ അൽ ബുഖാരി, കെ.സി സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, മുസ്തഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം, അബ്ദുസ്സമദ് കാക്കടവ് എന്നിവർ സംബന്ധിച്ചു. ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

