Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് സൽമാബാദ് മദ്രസ ഫെസ്റ്റ് സമാപിച്ചു

text_fields
bookmark_border
ഐ.സി.എഫ് സൽമാബാദ് മദ്രസ ഫെസ്റ്റ് സമാപിച്ചു
cancel

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൽമാബാദ് റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ ' ഇന്റർ മദ്റസ ഫെസ്റ്റ് ' 26' ഇന്ന് സമാപിച്ചു. സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കഥ പറയൽ, ബുർദ ആലാപനം, ദഫ് തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു.

സൽമാബാദ് മദ്രസാ ഹാളിൽ നടന്ന ഫെസ്റ്റ് റീജിയൻ പ്രസിഡന്‍റ് അബ്ദു റഹീം സഖാഫിയുടെ അധ്യക്ഷതയിൽ ഐ. സി.എഫ് നാഷണൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഹാഷിം ബദറുദ്ദീൻ, വി.പി.കെ. മുഹമ്മദ്, സിദ്ദീഖ് കോട്ടക്കൽ, അബ്ദു റഹീം താനൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ഇസ്ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മദ്രസ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. അബ്ദുള്ള രണ്ടത്താണി സ്വാഗതവും അഷ്റഫ് കോട്ടക്കൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ICF Salmiabad Madrasa Fest Concludes
Next Story