ഐ.സി.എഫ് സൽമാബാദ് സെൻട്രൽ വായനാവട്ടം സംഘടിപ്പിച്ചു
text_fieldsറീഡിങ് ചലഞ്ചിന്റെ ഭാഗമായി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച വായനാവട്ടം
മനാമ: പ്രവാസികളിൽ വായനാ ശീലം വളർത്തിയെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഐ.സി.എഫ് സംഘടിപ്പിക്കുന്ന റീഡിങ് ചലഞ്ചിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ വായനാവട്ടം ഒരുക്കി. അബ്ദു റഹീം സഖാഫിയുടെ അധ്യക്ഷതയിൽ നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
കാമ്പയിനിന്റെ ഭാഗമായി ഗ്ലോബൽ തലത്തിൽ വ്യത്യസ്തങ്ങളായ അരലക്ഷം പുസ്തകങ്ങൾ പ്രവർത്തകർ വായിച്ചു തീർക്കും. യൂനിറ്റ് തലങ്ങളിൽ പുസ്തക ചർച്ച, ആസ്വാദനം, പ്രശ്നോത്തരി, സമ്മാനദാനം എന്നിവ നടക്കും. സെൻട്രൽ ഭാരവാഹികളായ ഹാഷിം മുസ്ലിയാർ തിരുവനന്തപുരം, ശഫീഖ് മുസ്ലിയാർ, ഷാജഹാൻ കെ.ബി, റഹീം താനൂർ, അഷ്റഫ് കോട്ടക്കൽ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി, അഷ്ഫാഖ് മണിയൂർ, അർഷദ് ഹാജി, അക്ബർ കോട്ടയം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

