Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.സി.എഫ് റിഫ റീജ്യൻ...

ഐ.സി.എഫ് റിഫ റീജ്യൻ മീലാദ് കാമ്പയിൻ സ്വാഗത സംഘം

text_fields
bookmark_border
ഐ.സി.എഫ് റിഫ റീജ്യൻ മീലാദ് കാമ്പയിൻ സ്വാഗത സംഘം
cancel
camera_alt

റഫീക്ക് ലത്വീഫി (ചെയർമാൻ), ശംസുദ്ധീൻ സുഹ്രി (കൺവീനർ), ഇർഷാദ് ആറാട്ടുപുഴ (ഫിനാൻസ്)

മനാമ: ഐ.സി.എഫ് ബഹ്റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി റിഫ റീജിയൻ കമ്മിറ്റിക്ക് കിഴിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപം നൽകി. മീലാദ് ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപവത്കരിച്ചു.

ഭാരവാഹികളായി റഫീക്ക് ലത്വീഫി (ചെയർമാൻ), അബ്ദു സലീം അബൂ ഖാസിം, ഉമർ ഹാജി (വൈസ്. ചെയർമാൻ), ശംസുദ്ധീൻ സുഹ്രി (ജനറൽ കൺവീനർ), സുൽഫിക്കർ അലി (വർക്കിംഗ് കൺവീനർ), ഇർഷാദ് ആറാട്ടുപുഴ (ഫിനാൻസ് കൺവീനർ) എന്നിവരെ തിരെഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റി കൺവീനർമാരായി ആസിഫ് നന്തി, മുഹമ്മദ് സുലൈമാൻ (ഫുഡ് ആൻഡ് സ്വീകരണം), സിദ്ധീഖ് ഹാജി (സ്റ്റേജ് , ഡക്കറേഷൻ), അബ്ദുൽ ജലീൽ ഹാജി, മുസ്ഥഫ എളമ്പിലാട് (വളണ്ടിയർ ), അഫ്സൽ അബൂബക്കർ (ട്രാൻസ്പോർട്സ് ) എന്നിവരെയും തെരെഞ്ഞെടുത്തു. കാമ്പയിനിന്റെ ഭാഗമായി റബീഉൽ അവ്വൽ 1 മുതൽ മൗലിദ് മജ്‌ലിസ്, ഫാമിലി മൗലിദ്, സ്നേഹസംഗമം, മിഡ്നൈറ്റ് ബ്ലൂം, സ്നേഹ സന്ദേശം, മാസ്റ്റർ മൈൻഡ്, ഡെയ്ലിക്വിസ്സ്, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ നടക്കും. റീജിയൻ മദ്ഹു റസൂൽ സമ്മേളനം ഓഗസ്റ്റ് 28 ന് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamicfBahrainRiffa
News Summary - ICF Riffa Region Milad Campaign Welcome Team
Next Story