ഐ.സി.എഫ് റിഫ സെൻട്രൽ ഗ്രാൻഡ് മദ്ഹുറസൂൽ സമ്മേളനം ഇന്ന്
text_fieldsമനാമ: തിരുനബി (സ) ജീവിതം, ദർശനം എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിഫ സെൻട്രൽ ഗ്രാൻഡ് മൗലിദ് മജ്ലിസും മദ്ഹുറസൂൽ സമ്മേളനവും വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ സനദ് ബാബ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. തിരു പ്രകീർത്തനത്തിന്റെ ഈരടികൾ തീർത്ത് ഗ്രാൻഡ് മൗലിദ് മജ്ലിസോടു കൂടി സമ്മേളനത്തിന് തുടക്കമാവും.
കഴിഞ്ഞ വർഷത്തെ മദ്റസ പൊതു പരീക്ഷ വിജയികൾക്കുള്ള ഉപഹാര വിതരണം സദസ്സിൽ നടക്കും. മദ്ഹുറസൂൽ സമ്മേളനത്തിലെ മുഖ്യാതിഥിയും പ്രമുഖ വാഗ്മിയുമായ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യ പ്രഭാഷണം നടത്തും. ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ ബഹ്റൈൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
