ഐ.സി.എഫ് റമദാൻ കാമ്പയിന് തുടക്കം
text_fieldsഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം
മനാമ: 'വിശുദ്ധ റമദാൻ: വിശുദ്ധ ഖുർആൻ'എന്ന ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് റമദാൻ കാമ്പയിന് സൽമാബാദ് സെൻട്രലിൽ തുടക്കമായി. ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി പണ്ഡിത സംഗമം, പ്രഭാഷണങ്ങൾ, പഠന ക്ലാസുകൾ, ആത്മീയ മജ്ലിസുകൾ, ഖുർആൻ പഠനം, ഇഫ്താർ സംഗമങ്ങൾ തുടങ്ങിയവ നടക്കും.
മാർച്ച് 29, 30, 31 തീയതികളിൽ പ്രഭാഷണ പരമ്പരയിൽ അബ്ദുൽ ഹയ്യ് അഹ്സനി, അബൂബക്കർ ലത്വീഫി, അബ്ദുറഹീം സഖാഫി വരവൂർ എന്നിവർ പ്രഭാഷണം നടത്തും.
വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമഗ്ര പരിശീലനത്തിന്റെ ആദ്യഘട്ടം 'സ്പാർക്'സ്റ്റുഡൻറ്സ് അസംബ്ലി ഞായറാഴ്ച വൈകീട്ട് സൽമാബാദ് മദ്റസ ഹാളിൽ നടക്കും. ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡന്‍റ് ഉമർഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗം കാമ്പയിൻ പരിപാടികൾക്ക് അന്തിമരൂപം നൽകി.
അബ്ദുസ്സലാം മുസ്‍ലിയാർ കോട്ടക്കൽ, അബ്ദു റഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്‍ലിയാർ, ഷഫീഖ് വെള്ളൂർ, ഷാജഹാൻ കെ.ബി, വൈ.കെ. നൗഷാദ്, അഷ്ഫാഖ് മണിയൂർ, ഇസ്ഹാഖ് വലപ്പാട്, അർഷദ് ഹാജി, അക്ബർ കോട്ടയം, ശുക്കൂർ കുണ്ടൂർ, അഷ്റഫ് കോട്ടക്കൽ എന്നിവർ സംബന്ധിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും റഹീം താനൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.