ഐ.സി.എഫ് റമദാൻ കാമ്പയിന് തുടക്കമായി
text_fieldsഐ.സി.എഫ് സിത്ര യൂനിറ്റ് റമദാൻ കാമ്പയിൻ പോസ്റ്റർ മൻസൂർ അഹ്സനി പ്രകാശനംചെയ്യുന്നു
മനാമ: റമദാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ ഐ.സി.എഫ് സിത്ര യൂനിറ്റ് സംഘടിപ്പിക്കുന്ന റയ്യാൻ റമദാൻ കാമ്പയിന് തുടക്കമായി. കാമ്പയിന്റെ ഭാഗമായി നോമ്പുതുറ, റൗദ മജ്ലിസ്, ഹൽക്കതുൽ ഖുർആൻ, ബദർ സ്മൃതി, ഒരു ദിനം ഒരു മസ്അല, നസ്വീഹ, ഖത്മുൽ ഖുർആൻ, ഹൃദയപൂർവം സകാത് ഡ്രൈവ്, തറാവീഹ് നമസ്കാരം, പെരുന്നാൾ നിസ്കാരം, ഈദ് മുലാഖാത്, ആത്മീയ സംഗമം തുടങ്ങി 15 ഇന പദ്ധതികളാണ് നടപ്പാക്കുന്നത്.
കാമ്പയിൻ പ്രവർത്തനങ്ങളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി നിലവിൽവന്നു. രക്ഷാധികാരി: നൗഫൽ മയ്യേരി, ശരീഫ് സുഹ് രി, സിറാജ് വൈക്കിലിശ്ശേരി ചെയർമാൻ: മുഹമ്മദ് മൻസൂർ അഹ്സനി, വൈസ് ചെയർമാൻ: മുസ്തഫ സി.വി, വാരിസ്, കൺവീനർ: സിനാൻ, ജോയിൻ കൺവീനർ: സാജിദ് ഫൈനാൻസ്: അസ്മർ ഫുഡ് ആൻഡ് ബീവറേജ്: അഷ്റഫ്, ഹംസ തുടങ്ങി 33 അംഗ സ്വാഗത സംഘത്തിനാണ് കാമ്പയിന്റെ ചുമതല.
സിത്രയിലും പരിസരത്തിലുമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന രൂപത്തിലാണ് പദ്ധതികൾ എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത്. ദിനംപ്രതി നടക്കുന്ന നോമ്പുതുറയിലും പ്രാർഥന സദസ്സുകളിലും സിത്രയുടെ വ്യത്യസ്ത ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ വന്നെത്തി ആത്മീയാനുഭൂതി നുകരുന്നത്.
കാമ്പയിന്റെ ഭാഗമായി മജ്മഅ് തഅ് ലീമുൽ ഖുർആൻ മദ്റസയിലേക്കുള്ള പുതിയ വർഷത്തെ അഡ്മിഷനും ആരംഭിച്ചു. മദ്റസയിലേക്കുള്ള അഡ്മിഷനും നോമ്പ് തുറയുമായി ബന്ധപ്പെട്ടും മറ്റും വിശദവിവരങ്ങൾക്ക് 38182855, 39269571 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഐ.സി.എഫ് സിത്ര യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

