ഐ.സി.എഫ് പ്രകാശതീരം 25 ഖുർആൻ പ്രഭാഷണം പ്രൗഢമായി
text_fieldsഐ.സി.എഫ് സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി
സംസാരിക്കുന്നു
മനാമ: വിശുദ്ധ ഖുർആൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം 2025 പ്രൗഢമായി. മനാമ അദാരി പാർക്ക് ന്യൂസീസൺ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുർആൻ പ്രഭാഷണം നടത്തി.
ഖുർആൻ മാനവരാശിക്ക് മുഴുവൻ വഴികാട്ടിയാണെന്നും ഖുർആൻ ഉൾക്കൊണ്ട് സൽക്കർമങ്ങളിലൂടെ ജീവിതവിശുദ്ധി കൈവരിച്ച് വിജയികളാവാൻ വിശ്വാസികൾ പ്രതിജ്ഞബദ്ധരാവണമെന്നും പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ബോധിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി അദാരി പാർക്ക് ന്യൂസീസൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണം ശ്രവിക്കാൻ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.
ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അബ്ദുൽ കരീം, പി.എം. സുലൈമാൻ ഹാജി, ഷാനവാസ് മദനി കാസർകോട്, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശൈഖ് മുഹ്സിൻ മുഹമ്മദ് ഹുസൈൻ മദനി, ഉസ്മാൻ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂർ എന്നിവർ സംബന്ധിച്ചു. ശമീർ പന്നൂർ സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

