ഖൽബിലുണ്ട് എന്റെ നബി: ഐ.സി.എഫ് ഉമ്മുൽ ഹസം മീലാദ് സമ്മേളനം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ഉമ്മുൽ ഹസം റീജിയൻ മദ്ഹു റസൂൽ സമ്മേളനത്തിൽ സയ്യിദ് വി.പി.എ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു
മനാമ: പ്രവാചകർ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോ ടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ മീലാദ് കാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം റീജിയൻൻ കമ്മിറ്റി മദ്ഹുർറസൂൽ സമ്മേളനം സംഘടിപ്പിച്ചു. 'ഖൽബിലുണ്ട് എന്റെ നബി (സ)'എന്ന ശീർഷകത്തിൽ ബാങ്കോക്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അബ്ദുറസാഖ് ഹാജിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു.
പ്രമുഖ പണ്ഡിതനും വാഗ്മി യുമായ സയ്യിദ് വി.പി.എ തങ്ങൾ ആട്ടീരി മുഖ്യപ്രഭാഷണം നടത്തി. ഐ.സി എഫ് നാഷണൽ നേതാക്കളായ ശമീർ പന്നൂർ, അഡ്വ. എം.സി അബ്ദുൽ കരീം പ്രസംഗിച്ചു. ശൈഖ് ഹസ്സാൻ മുഹമ്മദ് മദനി, റഫീക്ക് ലത്വീഫി വരവൂർ, സുലൈമാൻ ഹാജി, ശംസുദ്ധീൻ സുഹ്രി, സമദ് കാക്കടവ് എന്നിവർ സംബന്ധിച്ചു.
ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ കേരളത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളവേദിയിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ നേതൃത്വം നൽകി. സമ്മേളനത്തിന് മുന്നോടിയായി നടന്ന മൗലിദ് പാരായണത്തിന് അഹ്മദ് സഖാഫി, റഹീം സഖാഫി, മൻസൂർ അഹ്സനി , സുഫൈർ സഖാഫി എന്നിവർ നേതൃത്വം നൽകി. അസ് കർ താനൂർ സ്വാഗതവും നൗഷാദ് മുട്ടുന്തല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

