ദേശീയദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഐ.സി.എഫ്
text_fieldsഐ.സി.എഫ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഡോ. ഹസൻ ഈദ് ബുഖമ്മാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗുദൈബിയ റീജ്യൻ പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് പ്രമുഖ പാർലമെന്റേറിയനും ഫോറിൻ എഫർസ്, ഡിഫൻസ് ആൻഡ് നാഷനൽ സെക്യൂരിറ്റി കമ്മറ്റി ചെയർമാനുമായ ഡോ. ഹസൻ ഈദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജനാഹി എം.പി. സൈദ് ഹനീഫ്, ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, ഐ.സി.എഫ് നാഷനൽ വെൽഫെയർ സെക്രട്ടറി സിയാദ് വളപട്ടണം എന്നിവർ സംസാരിച്ചു.
നാഷണൽ ഇക്കണോമിക്സ് സെക്രട്ടറി സി.എച്ച്. അഷ്റഫ് ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഒ.എം. കാസിം (കെ.എം.സി.സി), നിസാർ മഞ്ചേരി, നിസാർ കൊല്ലം, മൊയ്തീൻഹാജി, റഫീക്ക് അബ്ദുല്ല തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു. വി.എം. ബഷീർ ഹാജി, ഷംസുദീൻ സഖാഫി, ഫൈസൽ കൊല്ലം, അബ്ദുൽ സമദ് പേരാമ്പ്ര, സകരിയ കാസർകോട്, തൻസീർ കക്കാട് എന്നിവർ നേതൃത്വം നൽകി. സെൻട്രൽ ജനറൽ സെക്രട്ടറി ഷാഫി വെളിയങ്കോട് സ്വാഗതവും എൻ.കെ. അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

